ഡെല്‍ഹി വെട്ടുകിളി ഭീതിയില്‍: ജാഗ്രതാനിര്‍ദേശം നല്‍കി
India

ഡെല്‍ഹി വെട്ടുകിളി ഭീതിയില്‍: ജാഗ്രതാനിര്‍ദേശം നല്‍കി

കോവിഡ് ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വെട്ടുകിളി ഭീതിയും

By Geethu Das

Published on :

ഡെല്‍ഹി: കോവിഡ് ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വെട്ടുകിളി ഭീതിയും. ഡെല്‍ഹിയുടെ അതിര്‍ത്തി പ്രദേശമായ ഗുരുഗ്രാമില്‍ നിന്ന് വെട്ടുകിളികള്‍ കൂട്ടതോടെ നീങ്ങുന്നതിനാല്‍ ദക്ഷിണ ഡെല്‍ഹിയിലും പശ്ചിമ ഡെല്‍ഹിയിലും ജാഗ്രതാനിര്‍ദേശം നല്‍കി.

വെട്ടുകിളികള്‍ വന്‍നാശമുണ്ടാക്കിയ സംസ്ഥാനങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് കൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും കേന്ദ്ര കാര്‍ഷിക മന്ത്രാലയം അറിയിച്ചു. ഇന്നലെ രാവിലെയാണ് വെട്ടുകിളികള്‍ കൂട്ടത്തോടെ ഗുരുഗ്രാമില്‍ എത്തിയത്. ദക്ഷിണ ഡെല്‍ഹിയിലെ അസോള ഭട്ടിയിലും വെട്ടുകിളികള്‍ എത്തി. ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ അഡൈ്വസറി ഇറക്കി.

വാതിലുകളും ജനലുകളും അടച്ചിടണം, വലിയ ശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ കരുതണം, കൃഷിയിടങ്ങളില്‍ കീടനാശിനികള്‍ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും സജ്്ജമാക്കണം എന്നീവ നിര്‍ദേശങ്ങളില്‍ പറയുന്നു.

Anweshanam
www.anweshanam.com