ഗുരുഗ്രാമിൽ വെട്ടുക്കിളി ആക്രമണം രൂക്ഷം; ഡല്‍ഹിയില്‍ പൈലറ്റുമാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
India

ഗുരുഗ്രാമിൽ വെട്ടുക്കിളി ആക്രമണം രൂക്ഷം; ഡല്‍ഹിയില്‍ പൈലറ്റുമാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

വെട്ടുകിളി ഭീഷണിയുള്ളതിനാല്‍ ടേക്ക്ഓഫിന്റെയും ലാന്‍ഡിങിന്റെയും സമയത്ത് പൈലറ്റുമാര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും ഡല്‍ഹി എയര്‍ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശം നല്‍കി

Sreehari

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ വെട്ടുക്കിളി ആക്രമണം രൂക്ഷം. ശനിയാഴ്​ച രാവിലെ മുതൽ ഗുരുഗ്രാമിലെ ആകാശം വെട്ടുക്കിളികളെകൊണ്ട്​ നിറഞ്ഞു. ഇതോടെ ഡൽഹിയിലും കനത്ത ജാഗ്രത നിർദേശം നൽകി.

ഡല്‍ഹി ട്രാഫിക് കണ്‍ട്രോളാണ് മുന്നറിയിപ്പ് നല്‍കിയത്. രാവിലെയാണ് വെട്ടുകിളികള്‍ പഞ്ചാബില്‍നിന്ന് ഗുരുഗ്രാമിലെത്തിയത്. വൈകുന്നേരത്തോടെ ഡല്‍ഹിയില്‍ എത്തിയേക്കുമെന്നാണ് നിഗമനം. വെട്ടുകിളി ഭീഷണിയുള്ളതിനാല്‍ ടേക്ക്ഓഫിന്റെയും ലാന്‍ഡിങിന്റെയും സമയത്ത് പൈലറ്റുമാര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും ഡല്‍ഹി എയര്‍ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ന് ഗുരുഗ്രാമിലെ തിരക്കേറിയ എം ജി റോഡിലും ഐ എഫ് എഫ് സി ഒ ചൗക്കിലും വെട്ടുകിളി ആക്രമണമുണ്ടായിരുന്നു. വെട്ടുകിളികളെ ഓടിക്കാനായി പ്രദേശ വാസികൾ പാത്രങ്ങൾ, ടിൻ എന്നിവ കൊണ്ട് ശബ്ദം ഉണ്ടാക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു.

ഗുരുഗ്രാമിലെ റസിഡൻഷ്യൽ മേഖലകളടക്കം വെട്ടുക്കിളി​ ആക്രമണത്തിനിരയായി. ഉയർന്ന കെട്ടിടങ്ങളിലെ താമസക്കാർ കൂട്ട​േത്താടെ പറന്നുനടക്കുന്ന വെട്ടുക്കിളികളുടെ വിഡിയോ ദൃശ്യങ്ങൾ പകർത്തി ​സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പാകിസ്​താനിൽ നിന്നുള്ള വെട്ടുക്കിളികളുടെ കൂട്ടമാണ്​ ഉത്തരേ​ന്ത്യൻ കൃഷിയിടങ്ങളിൽ നാശം വിതക്കുന്നത്. കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കലാണ്​ ഇവയെ നേരിടാനുള്ള ഫലപ്രദമായ മാർഗം.

സമീപ ജില്ലകളില്‍ ഇവയെ കണ്ടതിനെത്തുടര്‍ന്ന് വീടിന്റെ ജനലുകളും മറ്റും അടച്ച് സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നാശം വിതച്ച വെട്ടുകിളികള്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസഥാനങ്ങളിലേക്കാണ് ഇപ്പോള്‍ നീങ്ങിയിരിക്കുന്നത്.

അതിര്‍ത്തിയായ ഗുരുഗ്രാമില്‍ വെട്ടുക്കിളികള്‍ എത്തിയതോടെ ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അടിയന്തിര യോഗം വിളിച്ചു.

Anweshanam
www.anweshanam.com