കോവിഡ്: സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങള്‍

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതര്‍ പന്ത്രണ്ട് ലക്ഷത്തി മുപ്പതിനായിരത്തിന് മുകളിലെത്തി.
കോവിഡ്:  സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതര്‍ പന്ത്രണ്ട് ലക്ഷത്തി മുപ്പതിനായിരത്തിന് മുകളിലെത്തി. മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പ്രതിദിന രോഗബാധ മഹാരാഷ്ട്രയില്‍ 10000 വും ആന്ധ്രപ്രദേശില്‍ 6000 വും തമിഴ്‌നാട്ടില്‍ 5000വും കടന്നു.

കര്‍ണ്ണാടകത്തില്‍ മരണം 1500 പിന്നിട്ടു. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ 2000 ലേറെ കേസുകളാണ് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തോടൊപ്പം ഒഡീഷയിലും ഇന്നലെ പ്രതിദിന രോഗികബാധിതരുടെ എണ്ണം ആയിരം കടന്നിരുന്നു. ഇതോടെ പ്രതിദിനം ആയിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടെ എണ്ണം പതിമൂന്നായി. പശ്ചിമ ബംഗാളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്നും ,ശനിയാഴ്ചയുമാണ് പശ്ചിമ ബംഗാളില്‍ ഈ ആഴ്ച്ചയിലെ ലോക്ക് ഡൗണ്‍.

മണിപ്പൂരില്‍ ഇന്ന് മുതല്‍ പതിനാല് ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗവ്യാപന തോത് കുറവാണെങ്കിലും ഉറവിടമറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് മണിപ്പൂരില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കാരണം. അതുപോലെ മധ്യപ്രദേശിലെ ഭോപ്പാലില്‍ നാളെ മുതല്‍ പത്ത് ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com