കോവിഡ് വ്യാപനം; ബിഹാറില്‍ ലോക്ക് ഡൗൺ നീട്ടി
India

കോവിഡ് വ്യാപനം; ബിഹാറില്‍ ലോക്ക് ഡൗൺ നീട്ടി

43,591പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

By News Desk

Published on :

പട്‌ന: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാറില്‍ ലോക്ക് ഡൗൺ നീട്ടി. ആഗസ്റ്റ് ഒന്നുമുതല്‍ 16 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.ലോക്ക്ഡൗണ്‍ കാലയളവില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. നിലവില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആണ്. ജൂലൈ 16മുതല്‍ 31വരെയാണ് ഇപ്പോഴത്തെ ലോക്ക്ഡൗണ്‍. കഴിഞ്ഞ മൂന്നാഴ്ചയായി ബിഹാറില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ച തോതിലാണ്.

43,591പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 27,530പേര്‍ രോഗമുക്തരായപ്പോള്‍, 269പേര്‍ മരണത്തിന് കീഴടങ്ങി. ചൊവ്വാഴ്ച 2,480പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

എന്നാല്‍ ലോക്ക്ഡൗണ്‍ കൊണ്ട് രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ലെന്നും ഈ കാലയളയില്‍ വ്യാപനം വലിത തോതില്‍ വര്‍ദ്ധിക്കുകയാണ് ചെയ്തതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പത്തെ ദിവസം വരെ സംസ്ഥാനത്ത് ആകെ 20,173കോവിഡ് പോസിറ്റീവ് കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാവലധി അവസാനിക്കുമ്ബോള്‍ കോവിഡ് ബാധിതരുടെ എണ്ണം 43,591ആയി എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Anweshanam
www.anweshanam.com