നിതീഷ് കുമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് എല്‍ജെപി
India

നിതീഷ് കുമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് എല്‍ജെപി

മുതിര്‍ന്ന ജെഡിയു നേതാവ് ലാലന്‍ സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്നാണ് ആരോപണം.

News Desk

News Desk

പട്‌ന: ബീഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയുവും രാംവിലാസ് പസ്വാന്റെ എല്‍ജെപിയുമായുള്ള പോര് മുറുകുന്നു. നിതീഷ് കുമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നാണ് എല്‍ജെപി നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

മുതിര്‍ന്ന ജെഡിയു നേതാവ് ലാലന്‍ സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്നാണ് എല്‍ജെപി ഇപ്പോള്‍ ഉന്നയിക്കുന്ന കാര്യം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്‍ ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ പസ്വാന്‍ പാര്‍ട്ടി അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്.

ഇരിക്കുന്ന ചില്ലയുടെ കൊമ്പ് മുറിക്കുന്ന കാളിദാസനാണ് ചിരാഗ് പസ്വാനെന്ന് ലാലന്‍ സിങ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. നിരീഷ് കുമാറടക്കമുള്ള മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യുന്ന കാര്യം അറിയിച്ചിട്ട ട്വീറ്റിനെ ഉന്നംവെച്ചാണ് ജെഡിയുവിന്റെ വിമര്‍ശനമെന്നാണ് എല്‍ജെപി ആരോപിക്കുന്നത്.

243 അംഗ ബീഹാര്‍ നിയമസഭയില്‍ രണ്ട് എംഎല്‍എമാരാണ് എല്‍ജെപിക്കുള്ളത്. എല്‍ജെപി പിന്തുണ പിന്‍വലിച്ചാല്‍ത്തന്നെ സര്‍ക്കാരിന് ഇളക്കം തട്ടില്ലെന്നാണ് ജെഡിയുവിന്റെ നിലപാട്. എന്നാല്‍, സംസ്ഥാനത്തെ രണ്ട് ബിജെപി കക്ഷികള്‍ തമ്മിലുള്ളബന്ധത്തില്‍ വിള്ളലുകള്‍ വീണേക്കും.

Anweshanam
www.anweshanam.com