പ്രധാനമന്ത്രിയെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു; ഫേസ്ബുക്കിനെതിരെ കേന്ദ്രം
India

പ്രധാനമന്ത്രിയെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു; ഫേസ്ബുക്കിനെതിരെ കേന്ദ്രം

ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കത്തയച്ചു

News Desk

News Desk

ന്യൂഡല്‍ഹി : ഫേസ്ബുക്ക് ഇന്ത്യയ്ക്കെതിരെ അതൃപ്തി അറിയിച്ച്‌ കേന്ദ്രം. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കത്തയച്ചു. രാജ്യത്തെ പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരെയും ഫേസ്ബുക്കിലെ മുതിര്‍ന്ന ജീവനക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി രവിശങ്കര്‍ പ്രസാദ് കത്തില്‍ ചൂണ്ടിക്കാട്ടി.

രണ്ട് തരത്തിലുള്ള ഉദ്യോഗസ്ഥരാണ് ഫേസ്ബുക്കിലുള്ളത്. അവരുടെ രാഷ്ട്രീയ നിലപാടുകൾ ഇത്തരം പ്രശ്നങ്ങൾ ആളിക്കത്തിക്കുന്നു. ബിജെപി അനുകൂല പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്ന് മായ്ച്ചുകളയാൻ ശ്രമിക്കുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തു തന്നെ ഇത്തരം നടപടികളുണ്ടായിരുന്നു. പല തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും കത്തിൽ പറയുന്നു.

നേരത്തെ, ഫേസ്ബുക്ക് ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ ആരോപിച്ചിരുന്നു. ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യേണ്ടെന്ന് അംഖി ദാസ് ജീവനക്കാരോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പിന്നീട് ശശി തരൂര്‍ തലവനായ പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഫേസ്ബുക്ക് അധികൃതരെ വിളിച്ചുവരുത്താന്‍ നോട്ടീസ് നല്‍കുകയായിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ കത്ത്.

Anweshanam
www.anweshanam.com