ലഷ്ഖര്‍ തീവ്രവാദി പിടിയില്‍
India

ലഷ്ഖര്‍ തീവ്രവാദി പിടിയില്‍

വടക്കന്‍ കശ്മിര്‍ ബന്ദിപുര ജില്ലയില്‍ ലഷ്ഖര്‍ ഇതൊയിബ തീവ്രവാദിയെ പൊലീസും സുരക്ഷാ സേനയും ചേര്‍ന്ന് പിടികൂടി.

News Desk

News Desk

ന്യൂഡെല്‍ഹി: വടക്കന്‍ കശ്മിര്‍ ബന്ദിപുര ജില്ലയില്‍ ലഷ്ഖര്‍ ഇതൊയിബ തീവ്രവാദിയെ പൊലീസും സുരക്ഷാ സേനയും ചേര്‍ന്ന് പിടികൂടി. അദീഷ് ഭായ് എന്നറിയപ്പെടുന്ന സുബ്ബസാര്‍ അഹമ്മദാണ് ആഗസ്ത് 18ന് രാത്രി വലയിലായത് ഷോപ്പിയാന്‍ ജില്ല അവിനര സ്വദേശി -എഎന്‍ഐ റിപ്പോര്‍ട്ട്.

ഇയാളില്‍ നിന്ന് 9 എംഎം നാല് പിസ്റ്റളടക്കം അത്യാധുനിക ആയുധങ്ങള്‍ കണ്ടെടുത്തു. ഈയ്യിടെയാണ് നിരോധിത ലഷ്ഖറില്‍ ചേര്‍ന്നത്. ഹജ്ന്‍ മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തന ചുമതലക്കാരന്‍ - പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഹജ്ന്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്ട്രര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമാകേണ്ടതുണ്ട്.

ആഗസ്ത് 17ന് ബാരുള്ളയില്‍ ലഷ്ഖര്‍ തീവ്രവാദികള്‍ മൂന്ന് സുരക്ഷാ സൈനികരെ വധിച്ചിരുന്നു. ഇതേതുടര്‍ന്ന് തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ലഷ്ഖര്‍ കമാന്റര്‍ കൊല്ലപ്പെട്ടിരുന്നു. എകെ-47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തിരുന്നു.

Anweshanam
www.anweshanam.com