ശ്രീനഗറില്‍ ഏറ്റുമുട്ടല്‍: ലഷ്‌കര്‍ കമാര്‍ഡര്‍ ഉള്‍പ്പെടെ രണ്ട് ഭീകരരെ വധിച്ചു

പാകിസ്താന്‍ പൗരനും ലഷ്‌കര്‍ ഉന്നത കമാന്‍ഡറുമായ സൈഫുള്ളയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്
ശ്രീനഗറില്‍ ഏറ്റുമുട്ടല്‍: ലഷ്‌കര്‍ കമാര്‍ഡര്‍ ഉള്‍പ്പെടെ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പാകിസ്താന്‍ പൗരനും ലഷ്‌കര്‍ ഉന്നത കമാന്‍ഡറുമായ സൈഫുള്ളയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രദേശത്ത് തീവ്രവാദികളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ സുരക്ഷാസേന പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുകയായിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

തിരച്ചിലിനിടെ തീവ്രവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. കീഴടങ്ങാന്‍ അവസരം നല്‍കിയെങ്കിലും അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ശ്രീനഗര്‍ പോലീസ് വക്താവ് പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്ഥാനിയാണെന്നും ഇയാള്‍ ലഷ്‌കറെ തോയ്ബയുടെ മുതിര്‍ന്ന കമാന്‍ഡറാണെന്നും ഡി.ജി.പി ദില്‍ബാഗ് സിംഗ് വ്യക്തമാക്കി. സൈഫുള്ളാ എന്നാണ് ഇയാളുടെ പേരെന്നും ഡി.ജി.പി അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനഗര്‍ പ്രദേശത്തു തന്നെ ഇയാളുടെ നേതൃത്വത്തില്‍ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു.

Related Stories

Anweshanam
www.anweshanam.com