
ലേ: ബിജെപി നേതാവും ലഡാക്കിലെ എംപിയുമായ ജംയാങ് സെറിംഗ് നംഗ്യാലിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ലഡാക്കിലെ ബിജെപി അധ്യക്ഷൻ കൂടിയായ സെറിംഗ് ട്വീറ്റിലൂടെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്.
താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും പരിശോധനയ്ക്ക് വിധേയരാകാനും സ്വയം നിരീക്ഷണത്തിൽ പോകാനും അദ്ദേഹം നിർദ്ദേശിച്ചു.
ലഡാക്കിൽ 40 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 17 പേർ ലേയിലും 23 പേർ കാർഗിലിലും. 3345 പേരാണ് ഇവിടെ കോവിഡ് ബാധിതരായിട്ടുള്ളത്. ഇവിടുത്തെ രോഗമുക്തി നിരക്ക് 73 ശതമാനമാണ്. 869 പേരാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്.