
ദേശീയ വിദ്യാഭ്യാസ നയം - 2020 നെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കുശ്ബു. പാര്‍ട്ടിയുടെ അഭിപ്രായം ഇക്കാര്യത്തില്‍ വ്യത്യസ്തമായിരിക്കാം. രാജ്യത്തെ പൗരയെന്ന നിലയിലാണ് തന്റെ നിലപാടെന്ന് അഭിനേത്രി കൂടിയായ കുശ്ബു പറഞ്ഞു - എഎന്‍ഐ റിപ്പോര്‍ട്ട്.
വ്യത്യസ്ത അഭിപ്രായം പറയേണ്ടി വന്നതില്‍ നേതാവ് രാഹുല്‍ ഗാന്ധിയോട് ഖേദം പ്രകടിപ്പിച്ചു. അതേസമയം നേതാവിനെ പിന്തുണക്കുമ്പോള്‍ തന്നെ ഭിന്നാഭിപ്രായ സ്വരമുയര്‍ത്താനുള്ള ധൈര്യവും പ്രകടമാക്കപ്പെടണം - കുശ്ബു ട്വിറ്റ് ചെയ്തു. ഇന്ത്യയെ അറിവിന്റെ സൂപ്പര്‍ പവ്വറാക്കുകയെന്ന അവകാശവാദത്തിലാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയ രൂപീകരണം.