കുംഭമേള തീര്‍ത്ഥാടകര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്
കുംഭമേള തീര്‍ത്ഥാടകര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ഡെറാഡൂണ്‍: കുംഭമേളയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ കുംഭമേള ചരിത്രത്തില്‍ ആദ്യമായി ഒരു മാസം മാത്രമായി വെട്ടിച്ചുരുക്കിയാണ് നടത്തുന്നത്.

ഹരിദ്വാറിലെ ഗംഗാ തീരത്ത് മേള ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെ നടക്കുമെന്നാണ് അറിയിപ്പ്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകൂംഭമേള സാധാരണയായി മൂന്നര മാസത്തോളമാണ് നീണ്ടുനില്‍ക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com