മഹാമാരിയെ നേരിടാന്‍ ആഗോള സഹകരണം വര്‍ദ്ധിപ്പിക്കണം; രാംനാഥ് കോവിന്ദ്
Ramavatar
India

മഹാമാരിയെ നേരിടാന്‍ ആഗോള സഹകരണം വര്‍ദ്ധിപ്പിക്കണം; രാംനാഥ് കോവിന്ദ്

കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിടാന്‍ ആഗോള സഹകരണം വര്‍ദ്ധിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

By News Desk

Published on :

ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിടാന്‍ ആഗോള സഹകരണം വര്‍ദ്ധിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പകര്‍ച്ചവ്യാധിയെ പരാജയപ്പെടുത്താനുള്ള അന്താരാഷ്ട്ര ശ്രമങ്ങളില്‍ ഇന്ത്യ മുന്‍ നിരയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂസിലാന്റ്, യുണൈറ്റഡ് കിംങ്ഡം, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മിഷന്‍ മേധാവികളില്‍ നിന്നും യോഗ്യതാപത്രം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മൂന്ന് രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് ആഴത്തിലുള്ള ബന്ധമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം നയതന്ത്രപ്രതിനിധികള്‍ക്ക് ആശംസകള്‍ അറിയിച്ചു. 2021-22 കാലഘട്ടത്തിലെ യുഎന്‍ സുരക്ഷാ സമിതി അംഗമെന്ന നിലയില്‍ ആഗോള സമാധാനവും സമൃദ്ധിയും ശക്തിപ്പെടുത്തുന്നതിന് അന്താരാഷ്ട്ര സമൂഹവുമായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസിലാന്റ് ഹൈക്കമ്മീഷണര്‍ ഡേവിഡ് പൈന്‍, യുണൈറ്റഡ് കിംങ്ഡം ഹൈക്കമ്മീഷണര്‍ സര്‍ ഫിലിപ്പ് ബാര്‍ട്ടന്‍, ഉസ്‌ബെക്കിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ അംബാസഡര്‍ അഖതോവ് ദില്‍ഷോഡ് ഖാമിഡോവിച്ച് എന്നിവരാണ് യോഗ്യതാ പത്രങ്ങള്‍ അവതരിപ്പിച്ച മിഷന്‍ മേധാവികള്‍. കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ രാഷ്ട്രപതി മിഷന്‍ മേധാവികളുമായി സംവദിച്ചത്.

Anweshanam
www.anweshanam.com