സഹപ്രവര്‍ത്തകനെ വെടിവച്ച് കൊന്ന് സ്വയം വെടിവച്ച് മരിച്ചു
India

സഹപ്രവര്‍ത്തകനെ വെടിവച്ച് കൊന്ന് സ്വയം വെടിവച്ച് മരിച്ചു

സിആര്‍പിഎഫ് സീനിയര്‍ ഇന്‍സ്പക്ടറെ സബ്ബ് ഇന്‍സ്പക്ടര്‍ വെടിവച്ചുകൊന്നു.

By News Desk

Published on :

ന്യൂഡല്‍ഹി : സിആര്‍പിഎഫ് സീനിയര്‍ ഇന്‍സ്പക്ടറെ സബ്ബ് ഇന്‍സ്പക്ടര്‍ വെടിവച്ചുകൊന്നു. ശേഷം സ്വയം വെടിവച്ച് സഹപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. ഡെല്‍ഹി ലോദി എസ്റ്റേറ്റിലാണ് സംഭവമെന്ന് പിടിഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്‍സ്പക്ടര്‍ ദശരഥ് സിങും സബ്ബ് ഇന്‍സ്പക്ടര്‍ കര്‍ണയില്‍ സിങും തമ്മില്‍ തര്‍ക്കം. ഇതാണ് ദശരഥ് സിങിനെതിരെ നിറയൊഴിക്കുവാനുണ്ടായ കാരണം. വെടിവച്ചതിന് ശേഷം കര്‍ണയില്‍ സിങ് സ്വയം വെടിയുര്‍ത്ത് മരിച്ചുവെന്ന് സിആര്‍എഫ് കേന്ദ്രങ്ങള്‍ അറിയിച്ചു.

സബ്ബ് ഇന്‍സ്പക്ടര്‍ കര്‍ണയില്‍ സിങ് ജമ്മു ഉദ്ദംപൂര്‍ സ്വദേശിയാണ്. വെടിയേറ്റു കൊല്ലപ്പെട്ട ഇന്‍സ്പക്ടര്‍ ദശരഥ് സിങ് ഹരിഹായന റോത്തക്ക് സ്വദേശിയാണ്. സിനീയര്‍ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. തര്‍ക്ക കാരണമെന്തെന്ന് അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Anweshanam
www.anweshanam.com