ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ ഖാ​ലി​സ്ഥാ​ന്‍​വാ​ദി​കളുടെ നുഴഞ്ഞുകയറ്റം; എ.ജി സുപ്രീംകോടതിയിൽ

ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ ഖാ​ലി​സ്ഥാ​ന്‍​വാ​ദി​കളുടെ നുഴഞ്ഞുകയറ്റം; എ.ജി സുപ്രീംകോടതിയിൽ

എ.ജി ഈ ​വാ​ദം ഉ​ന്ന​യി​ച്ച​പ്പോ​ള്‍ സ​ത്യ​വാ​ങ്‌​മൂ​ലം ന​ല്‍​കാ​ന്‍ സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തില്‍ ഖാലിസ്ഥാന്‍ അനുയായികള്‍ നുഴഞ്ഞുകയറിയതായി അറ്റോര്‍ണി ജനറല്‍ (എജി) കെ. കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു. വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​യി​ലെ വാ​ദ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

എ.ജി ഈ ​വാ​ദം ഉ​ന്ന​യി​ച്ച​പ്പോ​ള്‍ സ​ത്യ​വാ​ങ്‌​മൂ​ലം ന​ല്‍​കാ​ന്‍ സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യി​ല്‍ (ഐ​ബി) നി​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍​ക്കൊ​പ്പം ബു​ധ​നാ​ഴ്ച സ​ത്യ​വാ​ങ്‌​മൂ​ലം സ​മ​ര്‍​പ്പി​ക്കാ​മെ​ന്ന് വേ​ണു​ഗോ​പാ​ല്‍ മ​റു​പ​ടി ന​ല്‍​കി. സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല ക​ര്‍​ഷ​ക സം​ഘ​ട​ന​യാ​ണ് സ​മ​ര​ത്തി​ല്‍ ഖാ​ലി​സ്ഥാ​ന്‍ വാ​ദി​ക​ള്‍ നു​ഴ​ഞ്ഞു​ക​യ​റി​യ​താ​യി ആ​രോ​പ​ണം ഉ​യ​ര്‍​ത്തി​യ​ത്. സ​ര്‍​ക്കാ​ര്‍ ഇ​ത് പി​ന്നീ​ട് ഏ​റ്റു​പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കര്‍ഷക പ്രതിഷേധത്തില്‍ ജസ്റ്റിസ് ഫോര്‍ സിഖ് പോലുള്ള ഗ്രൂപ്പുകള്‍ ഉള്‍പ്പെട്ടെന്ന് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പി എസ് നരസിംഹ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ആ​രോ​പ​ണം സ്ഥി​രീ​ക​രി​ക്കാ​മോ എ​ന്ന് വാ​ദ​ത്തി​നി​ടെ ചീ​ഫ് ജ​സ്റ്റീ​സ് അ​റ്റോ​ര്‍​ണി ജ​ന​റ​ലി​നോ​ട് ചോ​ദി​ച്ചു. നു​ഴ​ഞ്ഞു​ക​യ​റ്റം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു വേ​ണു​ഗോ​പാ​ലി​ന്‍റെ മ​റു​പ​ടി. നി​രോ​ധി​ത സം​ഘ​ട​ന നു​ഴ​ഞ്ഞു​ക​യ​റി​യ​താ​യി ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാ​ല്‍ അ​ത് സ്ഥി​രീ​ക​രി​ക്ക​ണം. ബു​ധ​നാ​ഴ്ച സ​ത്യ​വാ​ങ്‌​മൂ​ലം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് ചില പ്രതിഷേധക്കാര്‍ പറഞ്ഞതും എജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ കാര്യവും എജി ഓര്‍മ്മിപ്പിച്ചു. കോടതി നോട്ടീസ് നല്‍കുമെന്നും തിങ്കളാഴ്ച വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസും അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com