കോവിഡ് ബാധിച്ച് മരിച്ച ശുചിത്വത്തൊഴിലാളിയുടെ കുടുംബത്തിന് ഒരു കോടി നൽകി ഡല്‍ഹി സർക്കാർ
India

കോവിഡ് ബാധിച്ച് മരിച്ച ശുചിത്വത്തൊഴിലാളിയുടെ കുടുംബത്തിന് ഒരു കോടി നൽകി ഡല്‍ഹി സർക്കാർ

കോവിഡ് 19 ബാധിച്ച 30 ലധികം ശുചിത്വ തൊഴിലാളികളാണ് ഡല്‍ഹിയില്‍ മരിച്ചത്.

News Desk

News Desk

ന്യൂ ഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ച ശുചിത്വ തൊഴിലാളിയുടെ കുടുംബത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സന്ദർശിച്ചു. കുടുംബത്തിന് ധനസഹായമായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ജോലിക്ക് ചെയ്യുമ്പോഴാണ് ശുചിത്വ തൊഴിലാളിയായ രാജു കോവിഡ് ബാധിതനായത്.

നോർത്ത് ഡല്‍ഹിയിലെ മജ്നു കാ തില്ല ഏരിയയിലെത്തിയാണ് കെ‍ജ്‍രിവാൾ‌ ഇവർക്ക് ചെക്ക് കൈമാറിയത്. 'ജനങ്ങളെ സേവിക്കുന്നതിനിടയിലാണ് അദ്ദേഹം മരിച്ചത്. ഇത്തരത്തിലുള്ള എല്ലാ കോവിഡ് പോരാളികളെയും ഞങ്ങൾ ബഹുമാനിക്കുന്നു.' കുടുംബത്തെ സന്ദർശിച്ചതിന് ശേഷം കെജ്‍രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കോവിഡ് 19 ബാധിച്ച 30 ലധികം ശുചിത്വ തൊഴിലാളികളാണ് ഡല്‍ഹിയില്‍ മരിച്ചത്. ഇവരിൽ മിക്കവരും ഡല്‍ഹി മുനിസിപ്പൽ കോർപറേഷൻ ഏർപ്പെടുത്തിയ നഷ്ടപരിഹാര തുക ലഭിക്കാൻ കഷ്ടപ്പെടുകയാണ്. പല ശുചിത്വ തൊഴിലാളികളും തങ്ങൾക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി ഉന്നയിച്ചിരുന്നു. മാർച്ച് മാസത്തിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയം മുതൽ സുരക്ഷാ ഉപകരണങ്ങൾ എന്ന പേരിൽ തങ്ങൾക്ക് ലഭിച്ചത് മാസ്കുകൾ മാത്രമാണെന്നും ഇവർ വെളിപ്പെടുത്തുന്നു.

Anweshanam
www.anweshanam.com