കാശ്മീരിൽ ഭീകരാക്രണം; ഒരു ജവാന് വീരമൃത്യു
India

കാശ്മീരിൽ ഭീകരാക്രണം; ഒരു ജവാന് വീരമൃത്യു

ബാ​രാ​മു​ള്ള​യി​ലെ സോ​പോ​ര ടൗ​ണി​ല്‍ ഇന്ന് രാ​വി​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സി​ആ​ര്‍​പി​എ​ഫ് പ​ട്രോ​ള്‍ പാ​ര്‍​ട്ടി​ക്കു നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു

By News Desk

Published on :

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാശ്മീ​രി​ലെ സോപാറിൽ ഭീകരാക്രമണം. സൈന്യത്തിന്‍റെ പ​ട്രോ​ളിം​ഗി​നി​ടെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു. ഒരു തദ്ദേശവാസിയും കൊല്ലപ്പെട്ടു. ഒരു പാക് ഭീകരനെ വധിക്കുകയും ചെയ്തു. ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് ജ​വാ​ന്‍​മാ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

ബാ​രാ​മു​ള്ള​യി​ലെ സോ​പോ​ര ടൗ​ണി​ല്‍ ഇന്ന് രാ​വി​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സി​ആ​ര്‍​പി​എ​ഫ് പ​ട്രോ​ള്‍ പാ​ര്‍​ട്ടി​ക്കു നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന് സൈന്യം തിരിച്ചടിച്ചു.

ത്രാലിലും ഏറ്റുമുട്ടൽ ഉണ്ടായി. രാജൗജിയിൽ പാക് നുഴഞ്ഞു കയറ്റം ഇന്ത്യ തകർത്തു.

Anweshanam
www.anweshanam.com