കശ്മിർ ഏറ്റുമുട്ടൽ: തീവ്രവാദി കൊല്ലപ്പെട്ടു

പ്രദേശത്ത് തീവ്രവാദികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് കശ്മിർ മേഖല പൊലിസ് പറഞ്ഞു.
കശ്മിർ ഏറ്റുമുട്ടൽ:  തീവ്രവാദി കൊല്ലപ്പെട്ടു

ജമ്മു കശ്മിർ: ജമ്മു കശ്മിർ അവന്തിപോറ മഹാമ പ്രദേശത്ത് സുരക്ഷാ സേനയുടെ വെടിയേറ്റ് തീവ്രവാദി കൊല്ലപ്പെട്ടു. ഇന്ന് (സെപ്തംബർ 24) രാവിലെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദി കൊല്ലപ്പെട്ടത് - എഎൻഐ റിപ്പോർട്ട്.

പ്രദേശത്ത് തീവ്രവാദികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് കശ്മിർ മേഖല പൊലിസ് പറഞ്ഞു. കൊല്ലപ്പെട്ടയാളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായും പൊലിസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിലായി തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ സംഭവങ്ങൾ തുടരുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com