കശ്മീരിൽ ഇന്‍റ‍‌‌ർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കുന്നു
India

കശ്മീരിൽ ഇന്‍റ‍‌‌ർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കുന്നു

ആഗസ്റ്റ് 16 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ 4G സേവനങ്ങൾ നൽകും

News Desk

News Desk

ന്യൂ ഡല്‍ഹി: ജമ്മു കശ്മീരിൽ 4ജി ഇന്‍റ‍‌‌ർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കുന്നു. ആഗസ്റ്റ് 16 മുതൽ ജമ്മുവിലെയും കശ്മീരിലെയും ‌ഒരോ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ 4G സേവനങ്ങൾ നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. രണ്ട് മാസത്തിന് ശേഷം ഇതിന്റെ സ്ഥിതി വിലയിരുത്തുമെന്നും കേന്ദ്ര സുപ്രീം കോടതിയിൽ അറിയിച്ചു.

സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്ത് 4 ജി സേവനങ്ങൾ പൂർണ്ണമായി പുനസ്ഥാപിക്കില്ല. പരീക്ഷണ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. 370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ നിലവിൽ വന്ന ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ ഒരു വര്‍ഷമായി തുടരുകയാണ്. 2ജി ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചെങ്കിലും 4 ജി പുനസ്ഥാപിക്കുന്ന കാര്യത്തിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്.

Anweshanam
www.anweshanam.com