കാര്‍ത്തി ചിദംബരത്തിന് കോവിഡ്
India

കാര്‍ത്തി ചിദംബരത്തിന് കോവിഡ്

വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം അറിയിച്ചു

News Desk

News Desk

ചെ​ന്നൈ: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​നും എം​പി​യു​മാ​യ കാ​ര്‍​ത്തി ചി​ദം​ബ​ര​ത്തി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കാ​ര്‍​ത്തി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം അറിയിച്ചു.

ത​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യെ​ന്നും നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളേ​യു​ള്ളൂ​വെ​ന്നും ഡോ​ക്ടര്‍​മാ​രു​ടെ നിര്‍ദേശ​പ്ര​കാ​രം വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍‌ ക​ഴി​യു​ക​യാ​ണെ​ന്നു​മാ​ണ് കാ​ര്‍​ത്തി​യു​ടെ ട്വീ​റ്റ്.

Anweshanam
www.anweshanam.com