
ബംഗളൂരു: കർണാടക ടൂറിസം മന്ത്രി സി ടി രവിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് ബാധിതനുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് ഇദ്ദേഹം ജൂലൈ 11 മുതൽ വീട്ടുനിരീക്ഷണത്തിലായിരുന്നു. തുടർന്ന് തിങ്കളാഴ്ച ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഇദ്ദേഹത്തിെൻറ ഒാഫിസിലെ ഉദ്യോഗസ്ഥരുടെ പരിശോധനഫലം നെഗറ്റീവാണ്.
ഭാര്യയുടെയും മകളുടെയും പരിശോധന ഫലവും നെഗറ്റീവാണ്.
ആരോഗ്യനില തൃപ്തികരമാണ്. രോഗം ഭേദമായി ഉടൻ തിരിച്ചുവരുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.