ബംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയിലെ എട്ടു നഗരങ്ങളില്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ രാ​ത്രി ക​ര്‍​ഫ്യു

‌ബം​ഗ​ളൂ​രു, മൈ​സൂ​രു, മം​ഗ​ളൂ​രു, ക​ല​ബു​ര്‍​ഗി, ബി​ദാ​ര്‍, തു​മ​ക്കു​രു, മ​ണി​പ്പാ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ര്‍​ഫ്യു
ബംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയിലെ എട്ടു നഗരങ്ങളില്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ രാ​ത്രി ക​ര്‍​ഫ്യു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ ബംഗളൂരു ഉള്‍പ്പെടെ എട്ടു ന​ഗ​ര​ങ്ങ​ളി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ രാ​ത്രി ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്തി. രാ​ത്രി പ​ത്ത് മു​ത​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ച് വ​രെ​യാ​യി​രി​ക്കും ക​ര്‍​ഫ്യു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ര്‍​ച്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ ക​ര്‍​ഫ്യു പ്ര​ഖ്യാ​പി​ച്ച​ത്.

‌ബം​ഗ​ളൂ​രു, മൈ​സൂ​രു, മം​ഗ​ളൂ​രു, ക​ല​ബു​ര്‍​ഗി, ബി​ദാ​ര്‍, തു​മ​ക്കു​രു, മ​ണി​പ്പാ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ര്‍​ഫ്യു. അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍​ക്കു നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദീ​യൂ​ര​പ്പ അ​റി​യി​ച്ചു.

ജില്ല ആസ്ഥാനങ്ങളിലാണ് നിയന്ത്രണമെന്നും പകല്‍ സമയത്ത് നിയന്ത്രണമില്ലെന്നും ലോക്​ഡൗണ്‍ അല്ലെന്നും യെദിയൂരപ്പ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന കൊറോണ കര്‍ഫ്യു ആണെന്നും നിയന്ത്രണ വിധേയമായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി നിയന്ത്രണം വ്യാപിപ്പിക്കേണ്ടി വരുമെന്നും യെദിയൂരപ്പ പറഞ്ഞു.

മാസ്ക് ധരിക്കാത്തവരില്‍നിന്ന് 250 രൂപ പിഴയീടാക്കും. കര്‍ഫ്യു സമയത്ത് അവശ്യ സര്‍വിസില്‍ ഉള്‍പ്പെടാത്ത വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടണം. പൊതുപരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും വിലക്കുണ്ട്. ഏപ്രില്‍ 11 മുതല്‍ 14 വരെ വാക്സിനേഷന്‍ ഡ്രൈവ് നടത്തും. പ്രതിദിന പരിശോധന 1.20 ലക്ഷത്തിന് മുകളിലായി. ഇതുവരെ 53 ലക്ഷം പേര്‍ക്ക് സംസ്ഥാനത്ത് വാക്സിന്‍ നല്‍കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com