കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈക്ക് കോവിഡ്

മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈക്ക് കോവിഡ്

ബംഗളൂരൂ: കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വീട്ടില്‍ നിരീക്ഷണത്തിലാണെന്നും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ബസവരാജ് ട്വീറ്റ് ചെയ്തു.

'വീട്ടില്‍ ജോലിചെയ്യുന്നയാള്‍ക്ക് ഇന്നലെ കൊവിഡ് -19 സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഞാന്‍ ടെസ്റ്റ് നടത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. നിലവില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അടുത്തിടെ ഞാനുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ ഉടനടി പരിശോധന നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നു. ഉചിതമായ മുന്‍കരുതലുകളും എടുക്കുക'', ബസവരാജ് ട്വിറ്ററില്‍ കുറിച്ചു.

Related Stories

Anweshanam
www.anweshanam.com