കര്‍ണ്ണാടക ആരോഗ്യമന്ത്രിക്ക് കോവിഡ്
India

കര്‍ണ്ണാടക ആരോഗ്യമന്ത്രിക്ക് കോവിഡ്

താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് നിരീക്ഷണത്തില്‍ പോകാന്‍ മന്ത്രി ആവശ്യപ്പെട്ടു

News Desk

News Desk

ബെംഗലുരു: കര്‍ണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിന് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവാണെന്ന വിവരം ശ്രീരാമുലു തന്നെയാണ് ട്വിറ്ററില്‍ കൂടി അറിയിച്ചത്. താനുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരോട് നിരീക്ഷണത്തില്‍ പോകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായി ഏര്‍പ്പെട്ടിരുന്ന അദ്ദേഹത്തിന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശ്രീരാമലുവിന് ചെറിയ പനി അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സ്രവങ്ങള്‍ പരിശോധനയ്ക്കായി അയച്ചത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ശ്രീരാമുലു.

Anweshanam
www.anweshanam.com