സ്ക്കൂൾ തുറക്കൽ തീരുമാനമായില്ലെന്ന് കർണാടക

സ്ക്കൂൾ തുറക്കൽ തീരുമാനമായില്ലെന്ന് കർണാടക

ബെംഗളൂരു: കോവിഡ് - 19 വ്യാപനം മാറ്റമില്ലാതെ തുടരുന്നതിനാൽ സംസ്ഥാനത്ത് സ്ക്കൂളുകൾ തുറക്കുവാനുള്ള തീരുമാനമായിട്ടില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ പറഞ്ഞു - എഎൻഐ റിപ്പോർട്ട്.

സ്ക്കൂളുകൾ തുറക്കുന്നതു സംബന്ധിച്ച് എംപിമാർ, എംഎൽ എമാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ തടങ്ങിയവരുമായുള്ള ചർച്ചകളും കൂടിയാലോചനകളും തുടരുകയാണ്. അഭിപ്രായ സമന്വയത്തിലൂടെയായിരിക്കും ഇതുസംബന്ധിച്ച തീരുമാനം കൈകൊള്ളുക - വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

പ്രീ - യൂണിവേഴ്സിറ്റി, 9 -12 വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോയി അദ്ധ്യാപകരെ കാണാമെന്നുള്ള അനുമതി സെപ്തം 20 ന് പിൻവലിച്ചിരുന്നു. കോവിഡു വ്യാപനം വർദ്ധിച്ചിരിക്കെ വിദ്യാർത്ഥികൾ സ്കൂളുകളിലെത്തുന്നത് സുരക്ഷിതമല്ലെന്നതിൻ്റെ അടിസ്ഥാനത്തിലായിരുന്നു അനുമതി പിൻവലിക്കപ്പെട്ടത്.

Related Stories

Anweshanam
www.anweshanam.com