ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഗോ​വി​ന്ദ് എം ​ക​ര്‍​ജോ​ളി​ന് കോ​വി​ഡ്

ക​ര്‍​ണാ​ട​ക​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ക്കു​ന്ന പ​ന്ത്ര​ണ്ടാ​മ​ത്തെ മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം
ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഗോ​വി​ന്ദ് എം ​ക​ര്‍​ജോ​ളി​ന് കോ​വി​ഡ്

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഗോ​വി​ന്ദ് എം. ​ക​ര്‍​ജോ​ളി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​ര്‍​ണാ​ട​ക​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ക്കു​ന്ന പ​ന്ത്ര​ണ്ടാ​മ​ത്തെ മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് അ​റു​പ​തി​ല​ധി​കം എം​എ​ല്‍​എ​മാ​ര്‍​ക്കും ഇ​തി​നോ​ട​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാം​ഗം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കർണാടക റായ്ച്ചൂരിൽ നിന്നുള്ള ബിജെപി എം പി അശോക് ഗസ്‌തിയാണ് മരിച്ചത്. രണ്ടാഴ്ചയായി ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Related Stories

Anweshanam
www.anweshanam.com