കര്‍ണാടകയില്‍ ഇന്ന് 39,047 കോവിഡ് കേസുകള്‍

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രണ്ടാമത് കര്‍ണാടകയായി
കര്‍ണാടകയില്‍ ഇന്ന് 39,047 കോവിഡ് കേസുകള്‍

ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് 39,047 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.39 ലക്ഷമായി. ഇതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രണ്ടാമത് കര്‍ണാടകയായി.

കര്‍ണാടകയുടെ തലസ്ഥാന നഗരമായ ബംഗളൂരുവില്‍ ഇന്ന് 22,596 പേര്‍ക്കാണ് വൈറസ് ബാധ. ഇവിടെ മാത്രം മൂന്ന് ലക്ഷത്തിലധികം സജീവ കേസുകളാണ് ഉള്ളത്.

കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൊവ്വാഴ്ച രാത്രി മുതല്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. 14 ദിവസത്തേക്കു പ്രഖ്യാപിച്ച ലോക്ഡൗണ്‍ മേയ് 12ന് അവസാനിക്കും. രാത്രി 9 മുതല്‍ രാവിലെ 6 വരെയുള്ള കര്‍ഫ്യുവും തുടരും. പച്ചക്കറി തുടങ്ങിയ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ തുറക്കാം. ലോക്ഡൗണുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ അഭ്യര്‍ഥിച്ചു

രോഗികള്‍ക്ക് ലഭ്യമായ കിടക്കകളുടെ എണ്ണം ആവശ്യത്തിന് ആനുപാതികമല്ലെന്നു കര്‍ണാടക ഹൈക്കോടതി ചൂണ്ടിക്കാട്ടി. കിടക്ക ലഭ്യതയിലുണ്ടായ വര്‍ധന വളരെ കുറവാണെന്നും സ്ഥിതിഗതികള്‍ ഭയാനകമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ബെംഗളൂരുവില്‍ ഇപ്പോള്‍ 2 ലക്ഷത്തിലധികം സജീവമായ കോവിഡ് കേസുകളുണ്ട്. ആശുപത്രി കിടക്കകള്‍, ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവയുടെ ക്ഷാമവും നഗരം നേരിടുന്നുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com