നവംബര്‍ 17 മുതല്‍ കോളജുകള്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം

മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പയുടെഅധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ്​ തീരുമാനം
നവംബര്‍ 17 മുതല്‍ കോളജുകള്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം

ബംഗളൂരു: കോവിഡ് പ്രതിസന്ധി മൂലം അടഞ്ഞു കിടക്കുന്ന കോളജുകള്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം. നവംബര്‍ 17 മുതല്‍ എന്‍ജിനിയറിങ്​, ഡിപ്ലോമ, ഡി​ഗ്രി കോളജുകളെല്ലാം തുറക്കും. മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പയുടെഅധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ്​ തീരുമാനം.

വിദ്യാർത്ഥികൾക്ക് ക്ലാസുകള്‍ക്കായി നേരിട്ട്​ കോളജിലെത്തുകയോ ഓണ്‍ലൈന്‍ ക്ലാസില്‍ പ​ങ്കെടുക്കുക​യോ ചെയ്യാം. നേരിട്ട്​ കോളജിലെത്തുമ്പോള്‍ രക്ഷിതാവിന്റെ സമ്മതം കൂടി വാങ്ങണം. എത്ര ബാച്ചുകള്‍ക്ക്​ ക്ലാസ്​ നടത്താമെന്നത്​ കോളജുകളിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം മുന്‍നിര്‍ത്തി അതാത്​ കോളജുകള്‍ക്ക്​ തീരുമാനിക്കാമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്​തമാക്കി.

യു.ജി.സി മാര്‍ഗനിര്‍ദേശമനുസരിച്ച്‌​ ഒക്​ടോബറില്‍ തന്നെ കര്‍ണാടകയിലെ കോളജുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്നാണ്​ കോളജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ മുഖ്യമന്ത്രിക്ക്​ സമര്‍പ്പിക്കുകയും അതില്‍ തീരുമാനമുണ്ടാവുകയും ചെയ്​തത്​.

Related Stories

Anweshanam
www.anweshanam.com