കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കോവിഡ് മുക്തനായി; ആശുപത്രിവിട്ടു
India

കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കോവിഡ് മുക്തനായി; ആശുപത്രിവിട്ടു

രാജ്യത്ത് കോവിഡ് ബാധിച്ച രണ്ടാമത്തെ മുഖ്യമന്ത്രിയാണ് യദ്യൂരപ്പ

News Desk

News Desk

ബംഗളൂരു : കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കോവിഡ് മുക്തനായി. പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് ബാധയെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്.

രോഗ മുക്തനായ ശേഷം യെദ്യൂരപ്പ എല്ലാര്‍ക്കും നന്ദി അറിയിച്ചു.

ആഗസ്റ്റ് രണ്ടിനാണ് യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. യെദ്യൂരപ്പയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ സി.ടി.രവി, ആനന്ദ് സിംഗ്, ബി.സി. പട്ടേല്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

രാജ്യത്ത് കോവിഡ് ബാധിച്ച രണ്ടാമത്തെ മുഖ്യമന്ത്രിയാണ് യദ്യൂരപ്പ.

Anweshanam
www.anweshanam.com