ട്രക്കും ബസുമായി കൂട്ടിയിടിച്ച് 14 മരണം

അപകടത്തില്‍പ്പെട്ടവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .അപകടം എങ്ങനെ എന്ന് വ്യക്തമല്ല .അന്വേഷണം നടക്കുകയാണ് .
ട്രക്കും ബസുമായി കൂട്ടിയിടിച്ച് 14  മരണം

ട്രക്കും ബസുമായി കൂട്ടിയിടിച്ച് ആന്ധ്രാപ്രദേശില്‍ ഒരു കുട്ടിയുള്‍പ്പെടെ 14 മരണം .ഞായറാഴ്ച രാവിലെ കുര്‍നൂല്‍ ജില്ലയിലെ മദര്‍പുര്‍ ഗ്രാമത്തിലെ ദേശീയപാതയിലാണ് അപകടം ഉണ്ടായത്.

നാല് കുട്ടികള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പക്ഷേ ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ് .ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറുകളും ഉപയോഗിച്ച് അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

അപകടത്തില്‍പ്പെട്ടവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .അപകടം എങ്ങനെ എന്ന് വ്യക്തമല്ല .അന്വേഷണം നടക്കുകയാണ് .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com