കാൺപൂർ ഏറ്റുമുട്ടൽ: പ്രതികളെ ഒളിവിലിരിക്കാൻ സഹായിച്ച രണ്ടു പേർ അറസ്റ്റിൽ
India

കാൺപൂർ ഏറ്റുമുട്ടൽ: പ്രതികളെ ഒളിവിലിരിക്കാൻ സഹായിച്ച രണ്ടു പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ കാൺപൂരിൽ എ​ട്ടു പൊ​ലീ​സു​കാ​രെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടു പേർ അറസ്റ്റിൽ

By News Desk

Published on :

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ എ​ട്ടു പൊ​ലീ​സു​കാ​രെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടു പേർ അറസ്റ്റിൽ. ശശികാന്ത് പാണ്ഡെ, ശിവം ദുബെ എന്നീ പ്രതികളെ ഒളിവിലിരിക്കാൻ സഹായിച്ച മധ്യപ്രദേശ് സ്വദേശികളായ ഓം പ്രകാശ് പാണ്ഡെ, അനിൽ പാണ്ഡെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഗ്വാളിയോറിലെ വീട്ടിലാണ് ഒളിവിൽ താമസിപ്പിച്ചത്.

കാൺപൂർ വെടിവെപ്പിന്‍റെ മുഖ്യപ്രതി വി​കാ​സ്​ ദു​ബെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കഴിഞ്ഞ ദിവസം കൊ​ല്ല​പ്പെ​ട്ടിരുന്നു. ​കാ​ൺ​പു​രി​ലേ​ക്ക്​ കൊ​ണ്ടു​ വ​രു​ന്ന വ​ഴി​ ദു​ബെ​യെ ക​യ​റ്റി​യ കാ​ർ മ​ഴ ​ന​ന​ഞ്ഞ റോ​ഡി​ൽ തെ​ന്നി മ​റി​യു​ക​യാ​യി​രു​ന്നു. ഈ ​അ​വ​സ​രം മു​ത​ലാ​ക്കി, പൊ​ലീ​സു​കാ​ര​നി​ൽ ​നി​ന്ന്​ തോ​ക്ക്​ ത​ട്ടി​പ്പ​റി​ച്ച്​ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ്​ ​ദു​ബെ​ക്കു​ നേ​രെ പൊ​ലീ​സ്​ വെ​ടി​യു​തി​ർ​ത്ത​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന ദു​ബെ​യു​ടെ കൂ​ട്ടാ​ളി​ക​ളും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചിരുന്നു. വ്യാ​ഴാ​ഴ്​​ച മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​​​ജ്ജൈ​നി​ൽ​ നിന്നാണ് 50കാ​ര​നാ​യ ദു​ബെ​യെ പോലീസ് പിടികൂടിയത്.

Anweshanam
www.anweshanam.com