കോ​വി​ഡ് പോ​സി​റ്റീ​വ്; പി​പി​ഇ കി​റ്റ് ധ​രി​ച്ച്‌ വോ​ട്ട് ചെ​യ്യാ​നെ​ത്തി​ ക​നി​മൊ​ഴി

വീ​ട്ടി​ല്‍ സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന എം​പി ആം​ബു​ല​ന്‍​സി​ലാ​ണ് എ​ത്തി​യ​ത്
കോ​വി​ഡ് പോ​സി​റ്റീ​വ്; പി​പി​ഇ കി​റ്റ് ധ​രി​ച്ച്‌ വോ​ട്ട് ചെ​യ്യാ​നെ​ത്തി​ ക​നി​മൊ​ഴി

ചെ​ന്നൈ: കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ ഡി​എം​കെ എം​പി ക​നി​മൊ​ഴി പി​പി​ഇ കി​റ്റ് ധ​രി​ച്ചെ​ത്തി വോ​ട്ട് ചെ​യ്തു. വീ​ട്ടി​ല്‍ സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന എം​പി ആം​ബു​ല​ന്‍​സി​ലാ​ണ് എ​ത്തി​യ​ത്.

സൗ​ത്ത് ചെ​ന്നൈ​യി​ലെ മൈ​ലാ​പു​രി​ലാ​യി​രു​ന്നു ക​നി​മൊ​ഴി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​മാ​സം ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ക​നി​മൊ​ഴി ചെ​ന്നൈ​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് നി​ശ്ച​യി​ച്ച വൈ​കു​ന്നേ​രം ആ​റി​നും ഏ​ഴി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്താ​യി​രു​ന്നു ഡി​എം​കെ സ്ഥാ​പ​ക നേ​താ​വി​ന്‍റെ മ​ക​ള്‍ കൂ​ടി​യാ​യ ക​നി​മൊ​ഴി വോ​ട്ട് ചെ​യ്തു മ​ട​ങ്ങി​യ​ത്. ക​നി​മൊ​ഴി എ​ത്തി​യ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ പോ​ളിം​ഗ് ബൂ​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ റി​പ്പോ​ര്‍​ട്ടിം​ഗി​ന് എ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ല്ലാ​വ​രും പി​പി​ഇ കി​റ്റ് ധ​രി​ച്ചി​രു​ന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com