'തന്നെ ഭയപ്പെടുത്താമെന്ന് കരുതേണ്ട'; യോഗി ആദിത്യനാഥിനെതിരെ കഫീല്‍ ഖാന്‍

ആദിത്യനാഥിന് ഭയമുള്ളതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും രാഷ്ട്രീയ പ്രവേശന സാധ്യത തള്ളുന്നില്ലെന്നും കഫീല്‍ ഖാന്‍ വ്യക്തമാക്കി.
'തന്നെ ഭയപ്പെടുത്താമെന്ന് കരുതേണ്ട'; യോഗി ആദിത്യനാഥിനെതിരെ കഫീല്‍ ഖാന്‍

ലക്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഡോക്ടര്‍ കഫീല്‍ ഖാന്‍. ഭയപ്പെടുത്തി തന്നെ ഇല്ലാതാക്കാനാവില്ലെന്ന് ഡോക്ടര്‍ കഫീല്‍ഖാന്‍. ആദിത്യനാഥിന് ഭയമുള്ളതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും രാഷ്ട്രീയ പ്രവേശന സാധ്യത തള്ളുന്നില്ലെന്നും കഫീല്‍ ഖാന്‍ വ്യക്തമാക്കി.

നേരത്തെ ദേശ സുരക്ഷാ നിയമം ചുമത്തി യുപി സര്‍ക്കാര്‍ കഫീല്‍ഖാനെ അറസ്റ്റ് ചെയ്തിരുന്നു. എന്‍എസ്എ ചുമത്തി മാസങ്ങളോളം തടവില്‍ കഴിഞ്ഞ കഫീല്‍ ഖാന്‍ രണ്ട് മാസം മുമ്പാണ് ജയില്‍ മോചിതനായത്. മോചനത്തിന് ശേഷം ആദ്യമായാണ് ഒരു മലയാള ദൃശ്യ മാധ്യമവുമായി കഫീല്‍ ഖാന്‍ സംസാരിക്കുന്നത്. ജയിലിലും തുടര്‍ന്നും നിരന്തരമായ പീഡനമാണ് താന്‍ അനുഭവിച്ചതെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഭയമുള്ളതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താനിനിയും അനീതികള്‍ക്കെതിരെ ശബ്ദിക്കും. ഗൊരഖ്പൂരിലെ ശിശു മരണത്തിന് കാരണമായത് സര്‍ക്കാര്‍ വീഴ്ചയാണ്. നിരവധി കമ്മിറ്റികള്‍ തന്നെ കുറ്റ വിമുക്തനാക്കിയതാണ്. സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്നും കഫീല്‍ ഖാന്‍ വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com