പടികള്‍ കയറാനാവാതെ വൃദ്ധ; കേസ് നിലത്തിരുന്ന് തീര്‍പ്പാക്കി ജഡ്ജ്
India

പടികള്‍ കയറാനാവാതെ വൃദ്ധ; കേസ് നിലത്തിരുന്ന് തീര്‍പ്പാക്കി ജഡ്ജ്

മുടങ്ങിപോയ ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ വേണ്ടി നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കാനായിരുന്നു വൃദ്ധ എത്തിയത്.

News Desk

News Desk

ഹൈദരാബാദ്: തെലങ്കാനയില്‍ പടികള്‍ കയറാന്‍ കഴിയാതിരുന്ന വൃദ്ധയുടെ കേസ് കോടതിയ്ക്ക് മുന്നിലെ പടികളിലിരുന്ന് തീര്‍പ്പാക്കി ജില്ലാ ജഡ്ജ്. ഭൂപാല്‍പള്ളി ജില്ലാ കോടതിയിലാണ് സംഭവം. പ്രായമേറിയത് കാരണം ശാരീരിക അവശതകള്‍ അനുഭവിക്കുന്ന വൃദ്ധയുടെ കേസാണ് ജഡ്ജ് അവരുടെ അടുത്തിരുന്ന് തീര്‍പ്പാക്കിയത്.

മുന്‍ സുപ്രീം കോടതി ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജുവാണ് സംഭവം വിശദീകരിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ‘ഇപ്പോഴും ഇന്ത്യയില്‍ ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

തന്റെ മുടങ്ങിപോയ ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ വേണ്ടി നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കാനായിരുന്നു വൃദ്ധ കോടതിയില്‍ എത്തിയത്. ക്ലര്‍ക്ക് പറഞ്ഞ് കാര്യമറിഞ്ഞ ജഡ്ജ് സ്ത്രീക്കൊപ്പം കോടതിയ്ക്ക് മുന്‍വശത്തെ പടിയിലിരുന്ന അവരുടെ പ്രശ്‌നം കേള്‍ക്കുകയും കേസില്‍ പരിഹാരമുണ്ടാക്കി കൊടുക്കുകയും ചെയ്തു.

Anweshanam
www.anweshanam.com