മമത​ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജെ.പി നദ്ദ

പ്രധാനമന്ത്രി നരേന്ദ്രമോദി ദരിദ്രര്‍ക്കായി നടപ്പാക്കിയ അഞ്ചു ലക്ഷം രൂപയുടെ മെഡിക്കല്‍ ക​വറേജ്​ പദ്ധതി ആയുഷ്മാന്‍ ഭാരത് ബംഗാളില്‍ അര്‍ഹരായ 4.57 കോടി ആളുകള്‍ക്ക് ലഭിച്ചിട്ടില്ല.
മമത​ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജെ.പി നദ്ദ

ന്യൂഡല്‍ഹി: മമത​ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ. മമത ബാനര്‍ജി സര്‍ക്കാരിന് ഹിന്ദു വിരുദ്ധ മനോഭാവമാണെന്നും അത്​ സ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്നും നദ്ദ ആരോപിച്ചു.പശ്ചിമ ബംഗാളിലെ പുതിയ പാര്‍ട്ടി കമ്മറ്റിയെ അഭിസംബോധ​ന ചെയ്​തുകൊണ്ടുള്ള വെര്‍ച്വല്‍ മീറ്റിങ്ങിനിടെയാണ്​ നദ്ദയുടെ വിമര്‍ശനം.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്​​ മുന്നില്‍ കണ്ട്​ മമത സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീതിപ്പെടുത്തല്‍ നയങ്ങളാണ്​ പിന്തുടരുന്നത്​. ആഗസ്​റ്റ്​ അഞ്ചിന്​ രാജ്യം മുഴുവന്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്‍െറ ഭൂമി പൂജയില്‍ പങ്കാളികളായിരിക്കു​േമ്ബാള്‍ അത്​ ജനങ്ങള്‍ കാണാതിരിക്കാന്‍ മമത അന്ന്​ പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. എന്നാല്‍ ബക്രീദ്​ ദിനത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. ഹിന്ദു വിരുദ്ധ മനോഭാവവും പ്രീണിപ്പിക്കല്‍ രാഷ്ട്രീയവുമാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്ന നയമെന്നതാണ്​ ഇത്​ വ്യക്തമാക്കുന്നതെന്നും നദ്ദ ആരോപിച്ചു.

അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രൂപ രേഖ ബി.ജെ.പി തയാറാക്കി കഴിഞ്ഞു. 2011ല്‍ ബി.ജെ.പിക്ക്​ 4 സീറ്റുകളുള്ള ബംഗാളില്‍ വോട്ട് വിഹതം രണ്ടു ശതമാനമായിരുന്നു. 2014 ല്‍ 2 സീറ്റുകളാണ്​ ലഭിച്ചതെങ്കിലും വോട്ട് വിഹിതം 18 ശതമാനമായി ഉയര്‍ന്നു. 2019ല്‍ അത്​ 40 ശതമാനമായി. അതേ വേഗതയില്‍ തന്നെ പ്രവര്‍ത്തിച്ചുകൊണ്ട്​ വരുന്ന തെരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ​ പരാജയപ്പെടുത്തുമെന്നും നദ്ദ പറഞ്ഞു.

വിശ്വഭാരതി യൂണിവേഴ്‌സിറ്റി കാമ്ബസില്‍ അടുത്തിടെ നടന്ന അക്രമ സംഭവം പരാമര്‍ശിച്ച നദ്ദ മമത സര്‍ക്കാര്‍ ശാന്തി നികേതനിലെ വിശ്വഭാരതി സര്‍വകലാശാലയിലു​ള്ള തൃണമൂല്‍ മാഫിയ രവീന്ദ്രനാഥ ടാഗോറി​​െന്‍റ പാരമ്ബര്യം പോലും നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് അടുത്തിടെയുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളും നദ്ദ ഉയര്‍ത്തി. ജനാധിപത്യത്തി​െന്‍റ ചാമ്പ്യന്‍മാര്‍ എന്ന പറയപ്പെടുന്നവര്‍ നൂറിലധികം ബി.ജെ.പി പ്രവര്‍ത്തകരുടെ മരണത്തില്‍ മൗനം പാലിച്ചു. സംസ്ഥാനത്ത്​ നൂറുകണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും രണ്ടായിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യാജമായി പ്രതിചേര്‍ക്കപ്പെടുകയും ജയില്‍ അടക്കപ്പെടുകയും ചെയ്​തു.

പ്രധാനമന്ത്രി നരേന്ദ്രമോദി ദരിദ്രര്‍ക്കായി നടപ്പാക്കിയ അഞ്ചു ലക്ഷം രൂപയുടെ മെഡിക്കല്‍ ക​വറേജ്​ പദ്ധതി ആയുഷ്മാന്‍ ഭാരത് ബംഗാളില്‍ അര്‍ഹരായ 4.57 കോടി ആളുകള്‍ക്ക് ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ കര്‍ഷകരെ കേന്ദ്രസര്‍ക്കാറി​െന്‍റ പദ്ധതികളില്‍ നിന്നും അകറ്റി. അവര്‍ക്ക്​ പ്രധാനമന്ത്രി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്​ അനുവദിച്ചില്ല. കേന്ദ്രത്തില്‍ നിന്നും പണം കൈപറ്റി പല പദ്ധതികളും മമത ബാനര്‍ജി പേരുമാറ്റി നടപ്പാക്കുകയാണുണ്ടായതെന്ന​ും ജെ.പി നദ്ദ തുറന്നടിച്ചു.

Related Stories

Anweshanam
www.anweshanam.com