ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണുപയോഗിച്ച് ആയുധ കടത്ത്

എ​കെ 47 ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളാ​ണ് സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി​യ​ത്
ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണുപയോഗിച്ച് ആയുധ കടത്ത്

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലേ​ക്ക് പാ​ക് അ​തി​ര്‍​ത്തി​യി​ല്‍​നി​ന്ന് വീ​ണ്ടും ഡ്രോ​ണ്‍ വ​ഴി ആ​യു​ധ​ക്ക​ട​ത്തി​ന് ശ്ര​മം. അ​ഖ്നൂ​ര്‍ സെ​ക്ട​റി​ലാ​ണ് സം​ഭ​വം. എ​കെ 47 ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളാ​ണ് സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി​യ​ത്. കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ ജൂ​ണി​ന് ശേ​ഷം അ​ഞ്ചാം ത​വ​ണ​യാ​ണ് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​യു​ധ​ക്ക​ട​ത്ത് പി​ടി​കൂ​ടു​ന്ന​ത്.

രാത്രിസമയങ്ങളിൽ ഡ്രോണുകളുടെ സഹായത്തോടെ ആയുധങ്ങൾ എത്തിക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജമ്മു കശ്മീർ പോലീസ് നടത്തിയ തിരച്ചിലിൽ രണ്ട് എകെ-47 തോക്കുകൾ, ഒരു പിസ്റ്റൾ, 90 തിരകൾ എന്നിവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

നിയന്ത്രണരേഖയിൽ നിന്നും 12 കി.മീ ദൂരത്ത് നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. കശ്മീർ താഴ് വരയിലുള്ള തീവ്രവാദികൾക്ക് കൈമാറാനായാണ് ആയുധങ്ങൾ ഇത്തരത്തിൽ അതിർത്തിക്ക് സമീപം നിക്ഷേപിക്കുന്നതെന്ന് കരുതുന്നത്. ഭീകരസംഘടനയായ ജെയ്ഷെ മൊഹമ്മദ് ആണ് ഇതിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാവുന്നുവെന്നും പോലീസ് പറഞ്ഞു.

ഭാ​രം കൂ​ടി​യ സാ​ധ​ന​ങ്ങ​ള്‍ വ​ഹി​ക്കാ​ന്‍ ശേ​ഷി​യു​ള്ള ഡ്രോ​ണു​ക​ളാ​ണ് ആ​യു​ധ​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെന്ന് സുരക്ഷാസേന അറിയിച്ചു. ഇ​തേ തു​ട​ര്‍​ന്ന് അ​തി​ര്‍​ത്തി​യി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ര​ജൗ​രി​യി​ല്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌ ആ​യു​ധ​വും പ​ണവും ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് ല​ക്ഷ​ക​ര്‍ ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി​യി​രു​ന്നു.

Related Stories

Anweshanam
www.anweshanam.com