ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാലു ഭീകരരെ സൈന്യം വധിച്ചു
India

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാലു ഭീകരരെ സൈന്യം വധിച്ചു

വെ​ള്ളി​യാ​ഴ്ച ഷോ​പ്പി​യാ​നി​ലെ കി​ലൂ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്

News Desk

News Desk

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ സു​ര​ക്ഷാ സേ​ന ഏ​റ്റു​മു​ട്ട​ലി​ല്‍ നാലു ഭീ​ക​ര​രെ വ​ധി​ച്ചു. ഒ​രു ഭീ​ക​ര​ന്‍ കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ഷോ​പ്പി​യാ​നി​ലെ കി​ലൂ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. വധിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു- ഡിഎന്‍എ ഇന്ത്യ റിപ്പോര്‍ട്ട്.

ഭീ​ക​ര​രി​ല്‍​നി​ന്ന് ര​ണ്ട് എ​കെ 47 തോ​ക്കു​ക​ളും മൂ​ന്ന് പി​സ്റ്റ​ളും പി​ടി​ച്ചെ​ടു​ത്തു. മേഖലയില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. സു​ര​ക്ഷാ സേ​ന​യ്ക്കു നേ​രെ ഭീ​ക​ര​ര്‍‌ വെ​ടി​യു​തി​ര്‍​ത്ത​പ്പോ​ള്‍ തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു. പ്രദേശം പൂര്‍ണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

Anweshanam
www.anweshanam.com