ജെല്ലിക്കെട്ട് മത്സരത്തിനിടെ നാല് പേര്‍ക്ക് ഗുരുതര പരിക്ക്

ജെല്ലിക്കെട്ട് മത്സരത്തിനിടെ നാല് പേര്‍ക്ക് ഗുരുതര പരിക്ക്

ചെന്നൈ: മധുരയില്‍ ജെല്ലിക്കെട്ട് മത്സരത്തിനിടെ അപകടം. സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മധുര ആവണിയാപുരത്താണ് അപകടം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും പേർക്ക് നിസാര പരിക്കുകളും ഏറ്റിട്ടുണ്ട്.

ജെല്ലിക്കെട്ട് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി ഇന്ന് ആവണിയാപുരത്ത് എത്തും. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിനെതിരെ ബിജെപി ജെല്ലിക്കെട്ടിനെ എതിര്‍ത്ത കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നാടകം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. അതേസമയം, ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും തമിഴ്‌നാട്ടിൽ നാളെ എത്തുന്നുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com