ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവെച്ചു

നേരത്തെ ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന പരീക്ഷയും മാറ്റിവെച്ചിരുന്നു.
ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവെച്ചു

ന്യൂ ഡല്‍ഹി: മെയ് 24 ന് നടക്കാനിരുന്ന ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവെച്ചു. രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി അറിയിച്ചു. മേയ് സെഷന്‍ പരീക്ഷയിലേക്കുള്ള രജിസ്‌ട്രേഷന്‍ തീയതിയും പിന്നീട് അറിയിക്കും. പുതിയ വിവരങ്ങള്‍ അറിയാന്‍ എന്‍ടിഎ യുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാനാണ് നിര്‍ദേശം. നേരത്തെ ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന പരീക്ഷയും മാറ്റിവെച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com