കാശ്മീരില്‍ ജവാനെ തട്ടിക്കൊണ്ടുപോയി

തെക്കന്‍ കാശ്മീരിലെ കുല്‍ഗാമില്‍ ടെറിട്ടോറിയല്‍ ആര്‍മി ജവാനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. 162 ബറ്റാലിയന്റെ ഭാഗമായിരുന്ന ഷക്കീര്‍ മന്‍സൂര്‍ എന്ന ജവാനെയാണ് തട്ടിക്കൊണ്ടുപോയത്.
കാശ്മീരില്‍ ജവാനെ തട്ടിക്കൊണ്ടുപോയി

ശ്രീനഗര്‍: തെക്കന്‍ കാശ്മീരിലെ കുല്‍ഗാമില്‍ ടെറിട്ടോറിയല്‍ ആര്‍മി ജവാനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. 162 ബറ്റാലിയന്റെ ഭാഗമായിരുന്ന ഷക്കീര്‍ മന്‍സൂര്‍ എന്ന ജവാനെയാണ് തട്ടിക്കൊണ്ടുപോയത്. കുല്‍ഗാമിലെ റംഭാമ മേഖലയില്‍ നിന്ന് ഇദ്ദേഹത്തിന്റെ വാഹനം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. ഷോപ്പിയാന്‍ സ്വദേശിയായ മുസാഫര്‍ മന്‍സൂറിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഷോപിയാനിലാണ് കാണാതായ ജവാന്‍ ഷക്കീര്‍ ജോലിചെയ്തിരുന്നത്. ജവാന്‍ ഈദ് ആഘോഷങ്ങള്‍ക്കായി അവധിയെടുത്തിരുന്നു. ഇദ്ദേഹത്തെ ഷോപ്പിയാനില്‍ നിന്ന് കുല്‍ഗാമിലേക്കുള്ള യാത്രാമദ്ധ്യേയാണ് കാണാതായതെന്നാണ് വിവരം. ഞായറാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം നടന്ന സംഭവത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളാരും ഏറ്റെടുത്തിട്ടില്ല. സ്ഥലത്തേക്ക് കൂടുതല്‍ സൈന്യം എത്തി, തിരിച്ചില്‍ നടത്തുന്നുണ്ട്. നേരത്തേയും കാശ്മീരില്‍ ഭീകരര്‍ ജവാന്മാരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. കുറച്ചുമാസങ്ങളായി കാശ്മീരില്‍ ഭീകരര്‍ക്കെതിരായ സൈനിക നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com