സിനിമ-സീരിയല്‍ ഷൂട്ടിംഗ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം ഷൂട്ടിംഗ് തുടങ്ങാനെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
സിനിമ-സീരിയല്‍ ഷൂട്ടിംഗ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

ന്യൂഡെല്‍ഹി: സിനിമ-സീരിയല്‍ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കോവിഡ് -19 പാന്‍ഡെമിക് മൂലം കഴിഞ്ഞ 6 മാസകാലമായി നിര്‍ത്തി വച്ച സിനിമകളുടേയും സീരിയലുകളുടേയും മറ്റു പരിപാടികളുടേയും ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ അനുമതി നല്‍കിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു - എഎന്‍ഐ റിപ്പോര്‍ട്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം ഷൂട്ടിംഗ് തുടങ്ങാനെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. ചില സംസ്ഥാനങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്, പല സ്ഥലങ്ങളിലും ഷൂട്ടിംഗ് ആരംഭിച്ചു. ഞങ്ങള്‍ ഇത് സംബന്ധിച്ച് ആരോഗ്യ-ആഭ്യന്തര മന്ത്രാലയവുമായി സംസാരിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അനുമതി നല്‍കിയായി അദ്ദേഹം പറഞ്ഞു. ഷൂട്ടിംഗ് ലൊക്കേഷനില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണം. ക്യാമറയ്ക്ക് മുന്‍പില്‍ അഭിനയിക്കുന്നവര്‍ ഒഴികെ ലൊക്കേഷനിലുള്ള എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമായിരിക്കും. എല്ലാ സംസ്ഥാനങ്ങളും ഇതോട് യോജിക്കുമെന്നാണ് പ്രതീക്ഷയെന്നും ജാവദേക്കര്‍ പറഞ്ഞു. കൊറോണ വൈറസ് പാന്‍ഡെമിക്കിനെ തുടര്‍ന്ന് 2020 മാര്‍ച്ച് മുതലാണ് ഫിലിം, ടെലിവിഷന്‍ പ്രോഗ്രാമുകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com