ശാന്തമാകാതെ അതിർത്തി; എട്ട്​ ഭീകരരെ സൈന്യം വധിച്ചു
India

ശാന്തമാകാതെ അതിർത്തി; എട്ട്​ ഭീകരരെ സൈന്യം വധിച്ചു

വ്യാഴാഴ്​ച രാത്രിയാണ്​ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്

By Thasneem

Published on :

ശ്രീനഗര്‍: ജമ്മുകശ്​മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ എട്ട്​ ഭീകരരെ സൈന്യം വധിച്ചു. പാംപോര, ഷോപിയാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്​ ഏറ്റുമുട്ടല്‍ നടന്നത്​. വ്യാഴാഴ്​ച രാത്രിയാണ്​ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്​. പാംപോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട്​ ​ഭീകരരും ഷോപിയാനില്‍ ആറ്​ പേരുമാണ്​ കൊല്ലപ്പെട്ടത്​.

പാംപോരയില്‍ ഭീകരരോട്​ കീഴടങ്ങാന്‍ സുരക്ഷാസേനയിലെ കമാന്‍ഡോ സംഘം ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ ഇതിന്​ തയാറായില്ല. തുടര്‍ന്ന്​ സമീപത്തെ പള്ളിയിലൊളിച്ച ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു. പള്ളിയിലൊളിച്ച രണ്ട്​ ഭീകരരേയും വെള്ളിയാഴ്​ച പുലര്‍ച്ചെയാണ്​ വധിച്ചതെന്ന്​ കശ്​മീര്‍ പൊലീസ്​ ഐ.ജി പറഞ്ഞു.

സുരക്ഷാസേനയും പൊലീസും സംയുക്​തമായാണ്​ ഓപ്പറേഷന്‍ നടത്തിയതെന്നും കശ്​മീര്‍ പൊലീസ്​ വ്യക്​തമാക്കി.

Anweshanam
www.anweshanam.com