എന്‍ഇപി - 2020 ഉന്നത വിദ്യാഭ്യാസ മേഖലക്ക് പുത്തനുണര്‍വ്വെന്ന് ജാമിയ വിസി

ഉന്നത വിദ്യാഭ്യസമേഖലയില്‍ ഏറെ അവസരം സൃഷ്ടിക്കുന്നതില്‍ പുതിയ വിദ്യാഭ്യാസ നയം സഹായകരമാകുമെന്ന് ജാമിയ മില്ല്യ യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. നജ്മ അക്തര്‍
എന്‍ഇപി - 2020 ഉന്നത വിദ്യാഭ്യാസ മേഖലക്ക് പുത്തനുണര്‍വ്വെന്ന് ജാമിയ വിസി

ഉന്നത വിദ്യാഭ്യസമേഖലയില്‍ ഏറെ അവസരം സൃഷ്ടിക്കുന്നതില്‍ പുതിയ വിദ്യാഭ്യാസ നയം (എന്‍ഇ പി - 2020) സഹായകരമാകുമെന്ന് ജാമിയ മില്ല്യ യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. നജ്മ അക്തര്‍ അഭിപ്രായപ്പെട്ടു.

വിദ്യാര്‍ത്ഥികളുടെ പഠനാന്തരീക്ഷത്തിന്റെ തുടര്‍ച്ചക്ക് ഉതകും വിധമാണ് പുതിയ നയം. വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം പഠനത്തില്‍ പ്രവേശിക്കാം. പഠനം നിറുത്താം. വീണ്ടും പുന:പ്രവേശിക്കാം. സാഹചര്യത്തിനിണങ്ങും വിധമുള്ള വിദ്യാഭ്യാസരീതി വിദ്യാര്‍ത്ഥി സമൂഹത്തിന് ഏറെ ഗുണകമായിരിക്കുമെന്നുറപ്പുണ്ടെന്ന് വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട്.

രാജ്യത്ത് ഉന്നത വിദ്യാഭ്യാസ മേഖലയെ നയിക്കാന്‍ ഒരൊറ്റ നിയന്താവെന്നത് സമീപനങ്ങളിലും. ലക്ഷ്യസാധൂകരണ ദിശയിലുമുള്ള ഏകരൂപ അന്തരീക്ഷത്തിന് വഴിയൊരുക്കും. പുതിയ നയം രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ ആത്യന്തിക ലക്ഷ്യം യാഥാര്‍ത്ഥവല്‍ക്കരിക്കുന്നതിന് വഴിയൊരുക്കും. ഡിജിറ്റില്‍ പഠനാന്തരീക്ഷത്തിന്റെ സാധ്യതകള്‍ വിപുലകിരിക്കപ്പെടുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കും - പ്രൊഫ. അക്തര്‍ വിശദീകരിച്ചു.

പ്രധാനമന്തിയുടെ അദ്ധ്യക്ഷതയിലുള്ള ദേശീയ വിദ്യാഭ്യാസ നയ രൂപീകരണ സമിതി ജൂലായ് 29നാണ് പുതിയ വിദ്യാഭ്യാസ നയപ്രഖ്യാപനം നടത്തിയത്. ഇതിലൂടെ രണ്ടു കോടിയലധികം സ്‌ക്കൂള്‍ കുട്ടികളെ മുഖ്യധാരയിലെത്തിക്കുവാനാകുമെന്നാണ് പ്രതീക്ഷ. കുട്ടികളുടെ ആദ്യകാല വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുമെന്നതാണ് ദേശീയ വിദ്യാഭ്യാസ നയം - 2020യുടെ ആത്യന്തിക ലക്ഷ്യം. ഏതെങ്കിലും ഭാഷാ പഠനം നിര്‍ബ്ബന്ധിതമാക്കുകയില്ല. എന്നാല്‍ വിദേശ ഭാഷകള്‍ പഠിക്കുവാനുള്ള അവസരം സൃഷ്ടിക്കപ്പെടും. ആട്‌സ് - സയന്‍സ് - വൊക്കേഷണല്‍ - അക്കദമിക്ക് - പാഠ്യ-പാഠ്യേതര വിഷയം എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ പ്രസക്തമല്ലെന്നും പുതിയ വിദ്യാഭ്യാസം നയം പറയുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com