കശ്മീരില്‍ ഏറ്റുമുട്ടല്‍; സിആര്‍പിഎഫ് ജവാന് വീരമൃത്യു
India

കശ്മീരില്‍ ഏറ്റുമുട്ടല്‍; സിആര്‍പിഎഫ് ജവാന് വീരമൃത്യു

ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.

By News Desk

Published on :

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബാന്‍സൂ മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു. രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവ സ്ഥലത്തുനിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിളാണ് മരിച്ചത്. തീവ്രവാദികളുടെ വെടിവെപ്പിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്.

ബാന്‍സൂ മേഖലയില്‍ കശ്മീര്‍ പോലീസ്, സൈന്യം, സിആര്‍പിഎഫ് എന്നിവര്‍ ചേര്‍ന്നാണ് സംയുക്ത തിരച്ചില്‍ നടത്തിയത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Anweshanam
www.anweshanam.com