വിദ്യാര്‍ത്ഥികള്‍ ഭീകരസംഘടനയില്‍; പിന്തുണച്ച അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്‌കൂളിലെ ആറ് അധ്യാപകര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ ഭീകരസംഘടനയില്‍; പിന്തുണച്ച അധ്യാപകര്‍ക്കെതിരെ കേസെടുത്തു

ശ്രീനഗര്‍: കശ്മീലെ മൂന്ന് അധ്യാപകര്‍ക്കെതിരെ പൊതു സുരക്ഷാ നിയമപ്രകാരം (പിഎസ്എ) കേസെടുത്തു. ആവശ്യമെങ്കില്‍ സ്ഥാപനത്തിനെതിരെയും നടപടിയെടുക്കുമെന്ന് കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിജയ് കുമാര്‍ അറിയിച്ചു. ഇവര്‍ക്ക് പുറമെ സ്‌കൂളിലെ ആറ് അധ്യാപകര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

ജമാഅത്തെ ഇസ്ലാമിയുമായി ഈ വിദ്യാലയം അഫിലിയേറ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിആര്‍പിസി 107 വകുപ്പ് പ്രകാരമാണ് ആറ് അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികളോട് മതവിദ്വേഷം നിറയ്ക്കുന്ന കാര്യങ്ങള്‍ ഈ അധ്യാപകര്‍ പങ്കുവച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. 2019ലെ പുല്‍വാമ ഭീകരാക്രമണം ഉള്‍പ്പെടെ നിരവധി തീവ്രവാദ കേസുകളില്‍ സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥികള്‍ പ്രതികളായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ തടങ്കലില്‍ വയ്ക്കാന്‍ സാധിക്കുന്ന നിയമമാണ് പിഎസ്എ.

Related Stories

Anweshanam
www.anweshanam.com