'ഡിജിറ്റല്‍ സ്ട്രൈക്ക്' ശക്തമാക്കി ഐടി മന്ത്രാലയം

വിലക്കിയ ആപ്പുകളുടെ ചെറുപതിപ്പുകളും നിരോധിക്കും.
'ഡിജിറ്റല്‍ സ്ട്രൈക്ക്' ശക്തമാക്കി ഐടി മന്ത്രാലയം

ന്യൂ ഡല്‍ഹി: ചൈനീസ് ബന്ധമുള്ള ഏതാനും ആപ്പുകള്‍ കൂടി വിലക്കാനൊരുങ്ങി ഐടി മന്ത്രാലയം. ചൈനീസ് ബന്ധമുള്ള മൊബൈല്‍ ആപ്പുകളായ ഹെലോ ലൈറ്റ്, ഷെയര്‍ ഇറ്റ് ലൈറ്റ്, ബിഗോ ലൈറ്റ്, വിഎഫ് വൈ ലൈറ്റ് എന്നിവയാണ് നിരോധിക്കുക. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇവ ഇതിനോടകം തന്നെ നീക്കം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് ചൈനീസ് ബന്ധമുള്ള 59 ആപ്ലിക്കേഷനുകളെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് ഇന്ത്യ നിരോധിച്ചത്. ഇന്ത്യയില്‍ ഏറെ പ്രചാരം നേടിയ ടിക് ടോക് അടക്കമുള്ള അന്‍പത്തൊമ്പത് ആപ്പുകളെയാണ് വിലക്കിയത്. ഇന്ത്യ ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങളെ പിന്തുടര്‍ന്നായിരുന്നു ഇത്.

വിലക്കിയ ആപ്പുകള്‍ അവയുടെ ചെറുപതിപ്പുകളിലൂടെ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഐടി മന്ത്രാലയത്തിന്‍റെ പുതിയ നീക്കം. ഇന്ത്യയിലേക്ക് ഇനിയൊരു തിരച്ചുവരവ് ഒരിക്കലും സാധിക്കില്ലെന്ന തിരിച്ചറിവില്‍ മറ്റ് രാജ്യങ്ങളില്‍ പിടിച്ച് നില്‍ക്കാനുള്ള ശ്രമങ്ങള്‍ ആപ്പുകള്‍ ഊര്‍ജ്ജിതമാക്കുന്നതിന് ഇടയിലാണ് ഇവയുടെ ലൈറ്റ് പതിപ്പുകള്‍ക്കും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

Related Stories

Anweshanam
www.anweshanam.com