ഐപിഎല്‍ വാതുവെപ്പ്: കര്‍ണാടകയില്‍ പോലീസുകാരന്‍ പിടിയില്‍

ചൂതാട്ടത്തിലും വാതുവെപ്പിലും പിടിയിലാകുന്നവരെ സ്വന്തം റാക്കറ്റ് നടത്തിപ്പിനായി ഉപയോഗിക്കുകയായിരുന്നു.
ഐപിഎല്‍ വാതുവെപ്പ്: കര്‍ണാടകയില്‍ പോലീസുകാരന്‍ പിടിയില്‍
jacoblund

ബെംഗളൂരു : ഐപിഎല്‍ വാതുവെപ്പ് റാക്കറ്റ് നടത്തിയ കര്‍ണാടക പോലീസ്ഹെഡ്കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു.

ചിക്കബല്ലാപുര്‍ ജില്ലാ ക്രൈം ബ്യൂറോയിലെ ഹെഡ് കോണ്‍സ്റ്റബിള്‍, ചിന്താമണി സ്വദേശിയായ മഞ്ജുനാഥ് (42) ആണ് അറസ്റ്റിലായത്. ചൂതാട്ടത്തിലും വാതുവെപ്പിലും പിടിയിലാകുന്നവരെ സ്വന്തം റാക്കറ്റ് നടത്തിപ്പിനായി ഉപയോഗിക്കുകയായിരുന്നു.

ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ അറസ്റ്റിലായ ആളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുനാഥിനെ പോലീസ് പിടികൂടിയത്. ഏറെക്കാലമായി ഇയാള്‍ വാതുവെപ്പ് റാക്കറ്റ് നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

ചൂതാട്ടം, വാതുവയ്പ്പ്, വേശ്യാവൃത്തി എന്നിവ സംബന്ധിച്ചുള്ള ഒരു പോലീസ് അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു മഞ്ജുനാഥ്. ചൂതാട്ടത്തില്‍ വാതുവെയ്പ്പുകളിലും അറസ്റ്റ് ചെയ്യുന്നവരെ സ്വന്തം റാക്കറ്റ് നടത്താന്‍ ഉപയോഗപ്പെടുത്തിയിരുന്നു.

Related Stories

Anweshanam
www.anweshanam.com