ലക്ഷങ്ങളുടെ ഐപിഎല്‍ വാതുവെപ്പ്; 14 പേര്‍ അറസ്റ്റില്‍

പ്രാദേശിക പൊലീസും തീവ്രവാദവിരുദ്ധ സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.
ലക്ഷങ്ങളുടെ ഐപിഎല്‍ വാതുവെപ്പ്; 14 പേര്‍ അറസ്റ്റില്‍

ജയ്പൂര്‍: ഐപിഎല്‍ മത്സരവുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ വാതുവെപ്പില്‍ ഏര്‍പ്പെട്ട സംഘങ്ങള്‍ പിടിയില്‍. ജയ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നായി 14 പേരാണ് അറസ്റ്റിലായത്.

പ്രാദേശിക പൊലീസും തീവ്രവാദവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. എഴുപേരെ ജയ്പൂരില്‍ നിന്നും 7 പേരെ ഹൈദരാബാദില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

പിടിയിലായവര്‍ എല്ലാം ഡല്‍ഹി, നാഗുര്‍ സ്വദേശികളാണെന്ന് എടിഎസ് എഡിജിപി അശോക് രാത്തോഡ് മാധ്യമങ്ങളോട് പറഞ്ഞു. ഒരേസമയം വിവിധ സംസ്ഥാനങ്ങളിലായി അഞ്ചു സ്ഥലങ്ങളിലാണ് പരിശോധന നടന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അവരുടെ ഐഡന്റിറ്റി മറച്ചുവെച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയതെങ്ങനെയെന്നും അവര്‍ വാതുവെപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്നതെങ്ങനെയെന്നും കണ്ടെത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് റെയ്ഡ് നടന്നതെന്നും പ്രതികള്‍ പിടിയിലായതെന്നും എഡിജിപി പറഞ്ഞു.

മാച്ച് ഫിക്‌സിംഗ് ലക്ഷ്യമിട്ടാണോ വാതുവയ്പ്പ് നടന്നതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും എഡിജിപി പറഞ്ഞു. ‘സംസ്ഥാനത്ത് നിന്നുള്ള പ്രതികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയി വാതുവെപ്പ് നടത്തുന്നതുപോലെ, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വാതുവെപ്പിനായി ഹെെദരാബാദില്‍ എത്തിയിട്ടുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗണേഷ് മാല്‍ ചലാനി, പങ്കജ് സെതിയ, അശോക് കുമാര്‍ ചലാനി, സുരേന്ദ്ര ചലാനി, ശാന്തി ലാല്‍ ബെയ്ദ്, ഭൈറാരം പുരോഹിത്, മനോജ് പാസ്വാന്‍, ദേവേന്ദ്ര കോത്താരി, രാജേന്ദ്ര, ഗിരീഷ് ചന്ദ് ഗെലോട്ട്, ഉജ്വാല്‍ ഖല്‍സേവ എന്നിവരാണ് പിടിയിലായ പ്രതികള്‍. ലക്ഷകണക്കിന് രൂപയും മൊബൈല്‍ ഫോണുകളും പ്രതികളുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com