അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ഓഗസ്റ്റ് 31വരെ നീട്ടി
India

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ഓഗസ്റ്റ് 31വരെ നീട്ടി

പാസഞ്ചര്‍ വിമാന സര്‍വീസുകളുടെ നിരോധനമാണ് നീട്ടിയത്

By News Desk

Published on :

ന്യുഡല്‍ഹി: അന്താരാഷട്ര വിമാന സര്‍വീസുകളുടെ നിരോധനം ഓഗസ്റ്റ് 31 വരെ നീട്ടി. പാസഞ്ചര്‍ വിമാന സര്‍വീസുകളുടെ നിരോധനമാണ് നീട്ടിയത്. അതേസമയം കാര്‍ഗോ വിമാനങ്ങള്‍ക്കും ഡി.ജി.സി.എയുടെ പ്രത്യേക അനുമതിയുള്ള കാര്‍ഗോ ഇതര വിമാനങ്ങള്‍ക്കും സര്‍വീസ് നടത്തുന്നതില്‍ തടസ്സമില്ല. ഓഗസ്റ്റ് 31ന് അര്‍ദ്ധരാത്രി വരെയാണ് യാത്രാ വിമാനങ്ങളുടെ നിരോധനം നീട്ടിയിരിക്കുന്നത്.

കോവിഡിനെ തുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് ആഗസ്റ്റ് 31 വരെ വിമാന സര്‍വ്വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനിടെ വിമാന സര്‍വ്വീസുകള്‍ ആഗസ്റ്റ് മുതല്‍ പുന:രാരംഭിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു.

അതേസമയം വിമാന സര്‍വ്വീസുകള്‍ പതുക്കെ പുന:രാരംഭിക്കുന്നതിന്റെ ഭാഗമായി അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുമായി ട്രാന്‍സ്‌പോര്‍ട്ട് ബബ്ബിള്‍ കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ കരാറ് പ്രകാരം ഫ്രാന്‍സിന്റെ എയര്‍ലൈന്‍സ് ആയ എയര്‍ ഫ്രാന്‍സ്, അമേരിക്കയുടെ യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നിവ ഇന്ത്യയിലേക്ക് സര്‍വ്വീസുകള്‍ നടത്തും. ഇതിന് പുറമേ രാജ്യത്തു നിന്നും രാജ്യത്തേക്കുമുള്ള യാത്രക്കാരെ ഒഴിപ്പിക്കുന്നതിനായി കുവൈറ്റുമായും ഇന്ത്യ ബബ്ബിള്‍ കരാറില്‍ ഒപ്പിട്ടുണ്ട്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 23 നാണ് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത് . പിന്നീട് ആഭ്യന്തര സര്‍വ്വീസുകള്‍ പുന:രാരംഭിച്ചെങ്കിലും അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു.

Anweshanam
www.anweshanam.com