ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാൽപര്യ ഹര്‍ജി സുപ്രിംകോടതി തള്ളി

പൊതു സിലബസുള്ള ഒരു രാജ്യം, ഒരു വിദ്യാഭ്യാസ ബോര്‍ഡ് സമ്പ്രദായം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്.
ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാൽപര്യ ഹര്‍ജി സുപ്രിംകോടതി തള്ളി

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരണണമെന്ന പൊതുതാൽപര്യ ഹര്‍ജി സുപ്രിംകോടതി തള്ളി. കോടതിയോട് ഇത്തരം ആവശ്യങ്ങള്‍ എങ്ങനെ ഉന്നയിക്കാന്‍ കഴിയുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഇതൊന്നും കോടതിയുടെ ജോലിയല്ല. കുട്ടികള്‍ ഇപ്പോള്‍ തന്നെ പാഠപുസ്തകങ്ങളുടെ എണ്ണത്താല്‍ ബുദ്ധിമുട്ടുകയാണെന്നും നിരീക്ഷിച്ചു.

പൊതു സിലബസുള്ള ഒരു രാജ്യം, ഒരു വിദ്യാഭ്യാസ ബോര്‍ഡ് സമ്പ്രദായം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com