പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇൻഡിഗോ
India

പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇൻഡിഗോ

ഇൻഡിഗോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി.

By News Desk

Published on :

മുംബൈ: കൊറോണ വൈറസ് പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇൻഡിഗോ തങ്ങളുടെ ജീവനക്കാരിൽ പത്ത് ശതമാനം പേരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി സിഇഒ റോനോജോയ് ദത്ത തിങ്കളാഴ്ച പറഞ്ഞു. സാധ്യമായ എല്ലാ സാഹചര്യങ്ങളും ശ്രദ്ധാപൂർവ്വം വിലയിരുത്തിയ ശേഷമാണ് നടപടിയെന്നും ദത്ത പ്രസ്താവനയിൽ വ്യക്തമാക്കി.

“ഞങ്ങളുടെ ബിസിനസ്സ് പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് ചില ത്യാഗങ്ങൾ ചെയ്യാതെ ഈ കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുക അസാധ്യമാണ്,” അദ്ദേഹം പറഞ്ഞു. ഇൻഡിഗോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഞങ്ങൾ ഇത്തരമൊരു വേദനാജനകമായ നടപടിയിലേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 മാർച്ച് 31 ലെ കണക്കുപ്രകാരം ഇൻഡി​ഗോയ്ക്ക് 23,531 ജീവനക്കാരാണുള്ളത്.

Anweshanam
www.anweshanam.com